ചന്ദനമരങ്ങളിൽ നിന്ന് സ്വാഭാവികമായി പൊഴിഞ്ഞു വീഴുന്ന കടുംനീല നിറത്തിലുള്ള പഴങ്ങൾ സംസ്കരിച്ച് വിത്താക്കും. ഒരു കിലോ വിത്തിന് രണ്ടായിരം രൂപയാണ് വില. ആകെ ഒരുകോടി രൂപയാണ് വിത്ത് വിൽപ്പനയിലൂടെ ഇത്തവണ വനംവകുപ്പ് ലക്ഷ്യമിടുന്നത്. 

മറയൂര്‍ ചന്ദനത്തിന് (Sandalwood tree) പുറമേ ചന്ദന വിത്തിനും (Sandalwood Seed) വന്‍ ഡിമാന്‍ഡ്. സംഭരിച്ച അയ്യായിരം കിലോ വിത്തിൽ പകുതിയോളം വിത്തുമാണ് ഇതിനോടകം വിറ്റുപോയത്. മറയൂ‍ര്‍‍ ചന്ദനത്തിന്റെ സുഗന്ധവും ഗുണമേന്മയും ഏറെ പ്രശസ്തമാണ്. ആ പെരുമ മറുനാടുകളിലും വ്യാപിപ്പിക്കുക ലക്ഷ്യത്തോടെയാണ് ചന്ദനവിത്തിന്റെ വിതരണം വനംവകുപ്പ് (ForestDepartment) തുടങ്ങിയത്.

ചന്ദനമരങ്ങളിൽ നിന്ന് സ്വാഭാവികമായി പൊഴിഞ്ഞു വീഴുന്ന കടുംനീല നിറത്തിലുള്ള പഴങ്ങൾ സംസ്കരിച്ച് വിത്താക്കും. ഒരു കിലോ വിത്തിന് രണ്ടായിരം രൂപയാണ് വില. ആകെ ഒരുകോടി രൂപയാണ് വിത്ത് വിൽപ്പനയിലൂടെ ഇത്തവണ വനംവകുപ്പ് ലക്ഷ്യമിടുന്നത്.

വനസംരക്ഷണസമിതിക്കാണ് വിത്ത് ശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും ചുമതല. പ്രദേശവാസികളായ നിരവധി പേര്‍ക്ക് തൊഴിൽ നൽകുന്ന സംരഭം കൂടിയാണിത്. ചന്ദനമരങ്ങളുടെ സംരക്ഷത്തിനായാണ് വിത്ത് വിറ്റുകിട്ടുന്ന തുക പ്രധാനമായും വിനിയോഗിക്കുക.

മറയൂര്‍ ചന്ദനലേലം റെക്കോഡിൽ, ഇത്തവണ വിറ്റത് 49.28 കോടിയുടെ ചന്ദനം
മറയൂര്‍ ചന്ദനലേലത്തിൽ റെക്കോര്‍ഡ് വിൽപ്പന. 49.28 കോടി രൂപയുടെ ചന്ദനമാണ് ഇത്തവണ വിറ്റുപോയത്. കൊവിഡിനെ തുടർന്ന് ഉണ്ടായ പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് മറയൂര്‍ ചന്ദനലേലത്തിൽ പുതിയ റെക്കോര്‍ഡുകളുണ്ടായത്. 50.62 ടണ്‍ ചന്ദനം വിറ്റഴിഞ്ഞപ്പോൾ നികുതിയുൾപ്പടെ സര്‍ക്കാര്‍ ഖജനാവിലേക്ക് 49.28 കോടി വരുമാനമാണ് എത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ലേലത്തിന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ വില്ലനായപ്പോൾ കിട്ടിയത് വെറും 1.96 കോടി രൂപയായിരുന്നു.

കര്‍ണാടകത്തിൽ നിന്നുള്ള സോപ്പ് കമ്പനികൾ തിരിച്ചത്തിയതോടെ ഇത്തവണ ലേലം പൊടിപൊടിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായ കര്‍ണാടക സോപ്പ്സ് ആണ് ഏറ്റവും കൂടുതൽ ചന്ദനം ലേലം കൊണ്ടത്. 34.2 ടണ്‍ ചന്ദനം 32.63 കോടിക്ക് വാങ്ങി. ജെയ്പൊഗൽ വിഭാഗത്തിൽപ്പെട്ട ചന്ദനത്തിനായിരുന്നു ഇത്തവണ കൂടുതൽ ആവശ്യക്കാര്‍. 14 കോടിയുടെ കച്ചവടമാണ് ഈ ഇനത്തിൽ നടന്നത്. അടുത്ത ലേലം മെയിലോ, ജൂണിലോ ആയി നടത്താനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.

കൂടുതൽ സുരക്ഷ ഒരുക്കിയ രാത്രിയിയില്‍ വയനാട് കളക്ടറേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷ്ടിച്ചു

വയനാട് കളക്ടറേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയി. ജില്ല കളക്ടറുടെ ചേമ്പർ സ്ഥിതി ചെയ്യുന്ന മെയിൻ ബ്ലോക്കിന് പുറക് വശത്ത് നിന്നുമാണ് ചന്ദന മരം മുറിച്ചു കടത്തിയത്. ഒരാൾ പൊക്കത്തിലുള്ള 4 സെൻറിമീറ്റർ വീതിയുള്ള ചന്ദന മരമാണ് മുറിച്ചത്. സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേ ദിവസം കളക്ടറേറ്റ് പരിസരത്ത് കൂടുതൽ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം