ആലപ്പുഴ: നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനമായ ബിസ്മി ഹൈപ്പർ മാർക്കറ്റിൽ തീപിടിത്തം. വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗൺ ഭാഗത്ത് പുലർച്ചെ രണ്ടേമുക്കാലോടെയാണ് തീ പിടുത്തമുണ്ടായത്.  ഫയർഫോഴ്സിന്‍റെ 6 യൂണിറ്റുകൾ എത്തി അരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അരി, എണ്ണ, പാത്രങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീ പടർന്നത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ട്രാൻസ്ഫോർമർ  പൊട്ടിത്തെറിക്കുകയും തുടർന്ന് തീ പടരുകയുമായായിരുന്നു എന്നാണ് സുരക്ഷാ ജീവനക്കാരൻ പൊലീസിന് നൽകിയ വിവരം.