പാലക്കാട് മലമ്പുഴയിൽ വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ആനകല്ല് അയപ്പൻപൊറ്റയിൽ ആതുരാശ്രമം എസ് സ്റ്റേറ്റിൽ ശാന്തമ്മ രാമൻകുട്ടി (65)ക്കാണ് പരിക്കറ്റത്.

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ആനകല്ല് അയപ്പൻപൊറ്റയിൽ ആതുരാശ്രമം എസ് സ്റ്റേറ്റിൽ ശാന്തമ്മ രാമൻകുട്ടി (65)ക്കാണ് പരിക്കറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം. വീടിന് സമീപത്തുള്ള കൂറ്റൻ മരം മറിഞ്ഞുവീഴുകയായിരുന്നു.

വീഴ്ചയിൽ ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടമ്മ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരെ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരമ വിഭാഗത്തിൽ ചികിത്സയിലാണ് ഇവര്‍.

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു

YouTube video player