നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊന്നു, വിചാരണ നീണ്ടത് 8 വർഷം, പ്രതികൾ കുറ്റക്കാർ

മുൻ വൈരാഗ്യത്തേ തുടർന്ന് ഭർത്താവിന്റെ മുത്തശ്ശിയെ വിഷം കൊടുത്തുകൊന്ന കേസിൽ കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭ൪ത്താവ് ബഷീ൪ എന്നിവർ കുറ്റക്കാർ

husband and wife  Found Guilty on poisoning grand mother to death palakkad mannarkkad 17 January 2025

മണ്ണാ൪ക്കാട്: പാലക്കാട് മണ്ണാ൪ക്കാട് ഭക്ഷണത്തിൽ വിഷം കലർത്തി ഭ൪ത്താവിൻറെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാർ. കേസിൽ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭ൪ത്താവ് ബഷീ൪ എന്നിവർ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. 2016 ജൂൺ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. എട്ടു വ൪ഷത്തെ വിചാരണയ്കു ശേഷമാണ് വിധിയെത്തുന്നത്. മണ്ണാ൪ക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2016 ജൂൺ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. പ്രതികൾ താമസിക്കുന്ന വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി നബീസയെ വിളിച്ചു വരുത്തി നോമ്പ് കഞ്ഞിയിൽ വിഷം ചേർത്താണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം ചാക്കിൽകെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. 

'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്', കേരളത്തിൽ ജനുവരി 19ന് റദ്ദാക്കിയത് 6 ട്രെയിനുകൾ, 4 ട്രെയിനുകൾക്ക് നിയന്ത്രണം

നേരത്തെ ഭർതൃപിതാവിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതി ഫസീലയെ കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. മുൻ വൈരാഗ്യത്തിന്‍റെ പേരിലായിരുന്നു കൊലപാതകവും കൊലപാതക ശ്രമവും നടന്നത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios