ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ ഇന്നലെ ഉണ്ടായ നേരിയ ഭൂചലനത്തിൻ്റെ ആശങ്കയിലാണ് ജനങ്ങൾ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃത‌ർ വ്യക്തമാക്കിയെങ്കിലും വിദ​ഗ്ധരെ കൊണ്ട് വന്ന് പഠനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഇന്നലെ രാത്രി 10:15നും 10:25നും ആണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്. ഡാം ടോപ്പ് മേഖലയിലെ ചില വീടുകൾക്ക് നേരിയ വിള്ളലുകൾ ഉണ്ടായതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. ഈ മേഖലയിൽ രണ്ട് വർഷം മുമ്പ് സമാനമായ രീതിയിൽ ഭൂചലമുണ്ടായതായി നാട്ടുക‌ാ‌ർ പറയുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടവും കെഎസ്ഇബിയും വ്യക്തമാക്കുന്നത്.