പ്രഭാത സവാരിക്കിറങ്ങിയ ബാബുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു 

ഇടുക്കി : ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികൻ കൊല്ലപ്പെട്ടു. സൂര്യനെല്ലി കൃപാഭവനില്‍ ബാബുവാണ് (60) മരിച്ചത്. വീടിന് സമീപത്ത് വച്ചാണ് കാട്ടാനയുടെ അക്രമണമുണ്ടായത്. പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ബാബു. പുലർച്ചെയായതിനാൽ കാട്ടാനയുടെ മുന്നിൽപ്പെട്ടുപോകുകയായിരുന്നു. കാട്ടാന ശല്യത്തെകുറിച്ച് നേരത്തെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. 

വയനാട്ടില്‍ കാര്‍ യാത്രക്കിടെ കാട്ടനയുടെ മുന്നില്‍ അകപ്പെട്ട് കുടുംബം- വീഡിയോ

വയനാട്ടില്‍ കാര്‍ യാത്രക്കിടെ കുടുംബം കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു. വയനാട് തിരുനെല്ലിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിന് മുന്നിലേക്ക് രണ്ടുതവണ കുതിച്ചെത്തിയ കാട്ടാന ആക്രമിക്കാതെ പിന്‍വാങ്ങിയതുകൊണ്ടാണ് കുടുംബം രക്ഷപ്പെട്ടത്. നാഗമലയില്‍ നിന്ന് ആര്‍ക്കൊല്ലിയിലേക്കുള്ള യാത്രക്കിടെ ജവനാസ മേഖലയിൽ വെച്ചാണ് സംഭവം. വീഡിയോ കാണാം കാട്ടാനക്ക് മുമ്പില്‍ കുടുങ്ങി കാര്‍ യാത്രക്കാര്‍, രക്ഷപ്പെട്ടത് തലനാരിഴക്ക്; നെഞ്ചിടിക്കും വീഡിയോ

'കാട്ടാനശല്ല്യം രൂക്ഷം, ഉദ്യോഗസ്ഥർ എസി റൂമിൽ ഇരുന്ന് ഉറങ്ങുന്നു'; വനംവകുപ്പിനെതിരെ പി വി അന്‍വര്‍

മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി പി വി അൻവർ എംഎൽഎ . കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകപ്പ് ഉദ്യോഗസ്ഥർ പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് പി വി അൻവറിന്‍റെ ആരോപണം. നിലമ്പൂരിൽ വന്യജീവി ശല്യം കാരണം ജനങ്ങൾക്ക് ജീവിക്കാനാകാത്ത അവസ്ഥയാണ്. ഉദ്യോഗസ്ഥർ എസി റൂമിൽ ഇരുന്ന് ഉറങ്ങുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിനെ ജനങ്ങൾക്ക് എതിരാക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ എതിരാക്കി സർക്കാരിനെതിരെ രാഷ്ട്രീയം കളിക്കുകയാണ്. ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ജനകീയ സമരങ്ങളെ നേരിടേണ്ടി വരുമെന്നും എംഎല്‍എ വ്യക്തമാക്കുന്നു. 

read more വളാഞ്ചേരിയിൽ നിന്നും കാണാതായ ഏഴുവയസുകാരനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയ അയൽവാസി കസ്റ്റഡിയിൽ