Asianet News MalayalamAsianet News Malayalam

വരുമാന സര്‍ട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; ഇടുക്കി തഹസില്‍ദാറെ കൈയ്യോടെ പൊക്കി വിജിലന്‍സ്

വിദേശ ജോലിക്കായി വരുമാന സര‍്ട്ടിഫിക്കറ്റിന് അപേക്ഷിച്ച കാഞ്ചിയാര്‍ സ്വദേശിയോടാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി നല്‍കിയില്ലെങ്കില്‍ വിദേശത്ത് പോകാനാവില്ലെന്നായിരുന്നു തഹസില്‍ദാരുടെ വെല്ലുവിളി.

idukki tahsildar arrested by vigilance for taking bribe
Author
First Published Jan 20, 2023, 7:50 AM IST

മൂന്നാര്‍:  ഇടുക്കിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാറെ വിജിലന്‍സ് കൈയ്യോടെ പൊക്കി. വരുമാന സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ ഇടുക്കി തഹസില്‍ദാറെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പിടിയിലായ തഹസല്‍ദാര്‍ ജയേഷ് ചെറിയാനെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയില്‍ ഹാജരാക്കും. 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.

ഇന്നെ രാത്രിയാണ് ജയേഷ് ചെറിയാനെ വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുന്നത്. വിദേശ ജോലിക്കായി വരുമാന സര‍്ട്ടിഫിക്കറ്റിന് അപേക്ഷിച്ച കാഞ്ചിയാര്‍ സ്വദേശിയോടാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി നല്‍കിയില്ലെങ്കില്‍ വിദേശത്ത് പോകാനാവില്ലെന്നായിരുന്നു തഹസില്‍ദാരുടെ വെല്ലുവിളി. ഒടുവില്‍ കാഞ്ചിയാര്‍ സ്വദേശി കോട്ടയം വിജിലന്‍സ്  എസ്പിയെ സമീപിച്ചു. 

വിജിലന്‍സ് എസ്പിയുടെ നിര്‍ദ്ദേശത്തെ തടര്‍ന്ന് കോട്ടയം സ്വദേശി പണവുമായി തഹസില്‍ദാറെ കാണാനെത്തി. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍ സംഘം ജയേഷ് ചെറിയാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.   ഇന്നലെ രാത്രി കട്ടപ്പനയിലെ വീട്ടില്‍നിന്നുമാണ് ജയ്ഷിനെ അറസ്റ്റ് ചെയ്യുന്നത്. വൈദ്യപരിശോധനകള‍്ക്കും മറ്റ് നടപടികള്‍ക്കും ശേഷം ഇന്ന് ഉച്ചയോടെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

Read More : പറവൂർ ഭക്ഷ്യവിഷബാധ: മനപ്പൂർവമുള്ള നരഹത്യക്ക് കേസ്, കടുത്ത നടപടികളിലേക്ക് പൊലീസ്

Follow Us:
Download App:
  • android
  • ios