പ്രളയാനന്തരം കേരളത്തില്‍ നിരവധി വിഷങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്.  കേരളത്തിന്‍റെ പുനർനിർമ്മാണമാണ് പ്രധാന വിഷയം എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രളയാനന്തരം നടന്ന ചർച്ചയില്‍ ഡിജിപി ലോക്നാഥ് ബഹ്റയുടെ വേഷത്തിന് ഏറെ പ്രധാന്യം ലഭിച്ചു. പ്രളയത്തിന് ശേഷമാണ് ഡിജിപിയുടെ ഔദ്ധ്യോഗീക വേഷത്തിന് ഈ രൂപ മാറ്റം സംഭവിച്ചത്. സാധാരണ പോലീസിന്‍റെ കാക്കി വേഷത്തിന് പകരം പട്ടാള യൂണിഫോമിലാണ് ഡിജിപി ലോക്നാഥ് ബഹ്റ. 


തിരുവന്തപുരം : പ്രളയാനന്തരം കേരളത്തില്‍ നിരവധി വിഷങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. കേരളത്തിന്‍റെ പുനർനിർമ്മാണമാണ് പ്രധാന വിഷയം എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രളയാനന്തരം നടന്ന ചർച്ചയില്‍ ഡിജിപി ലോക്നാഥ് ബഹ്റയുടെ വേഷത്തിന് ഏറെ പ്രധാന്യം ലഭിച്ചു. പ്രളയത്തിന് ശേഷമാണ് ഡിജിപിയുടെ ഔദ്ധ്യോഗീക വേഷത്തിന് ഈ രൂപ മാറ്റം സംഭവിച്ചത്. സാധാരണ പോലീസിന്‍റെ കാക്കി വേഷത്തിന് പകരം പട്ടാള യൂണിഫോമിലാണ് ഡിജിപി ലോക്നാഥ് ബഹ്റ. 

സാധാരണ എന്തെങ്കിലും ഓപ്പറേഷനില്‍ ഏർപ്പെടുമ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തില്‍ ' പ്രത്യേക ഓപ്പറേഷന്‍ യൂണിഫോമി ' ലേക്ക് മാറുന്നതിന് അധികാരമുണ്ട്. ഡിജിപി ഇപ്പോള്‍ ധരിക്കുന്നത് പോലുള്ള പച്ചയും കറുപ്പും ചേർന്ന പട്ടാള യൂണിഫോം ഇത്തരം സന്ദർഭങ്ങളില്‍ പോലീസുകാർ ധരിക്കാറുണ്ട്. നിരവധി കീശകളും ആയുധങ്ങള്‍ സൂക്ഷിക്കുവാനുള്ള പ്രത്യേക അറകളും അടങ്ങിയതാണ് ഇത്തരം യൂണിഫോമുകള്‍. രക്ഷാപ്രവർത്തിലേര്‍പ്പെടുമ്പോഴും മവോയിസ്റ്റ് വേട്ടകളിലേർപ്പെടുമ്പോഴുമാണ് പ്രധാനമായും പോലീസ് സേന ഇത്തരം വേഷങ്ങള്‍ തെരഞ്ഞെടുക്കാറ്. 

എന്നാല്‍ ദുരിത കാലത്ത ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സഞ്ചരിച്ചിരുന്ന ഡിജിപിയുടെ വേഷമാറ്റം ഏറെ ശ്രദ്ധേയമായി. ഇത് പ്രളയകാലമാണ് അടിയന്തര സാഹചര്യം നേരിടുന്ന സമയം. നമ്മള്‍ എപ്പോഴും വിജിലന്‍റായിരിക്കേണ്ട സമയം. അതിനാലാണ് താന്‍ ഓപ്പറേഷന്‍ വേഷത്തിലെന്നും ഇതില്‍ പ്രത്യേകിച്ചൊന്നുമില്ലെന്നും ഡിജിപി ലോക്നാഥ് ബഹ്റ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.