പാലക്കാട് ചാലിശ്ശേരിയിൽ ആദ്യമായി ഈനാംപേച്ചിയെ കണ്ടെത്തി. രാത്രിയിൽ ഇരതേടിയിറങ്ങിയ ഈ വംശനാശ ഭീഷണി നേരിടുന്ന ജീവിയെ കണ്ടതിൻ്റെ കൗതുകത്തിലായിരുന്നു നാട്ടുകാർ, എന്നാൽ വനംവകുപ്പ് എത്തും മുൻപ് ഇത് രക്ഷപ്പെട്ടു.
പാലക്കാട്: ചാലിശ്ശേരി സെൻ്ററിൽ സഹകരണ ബാങ്ക് പരിസരത്ത് ഈനാംപേച്ചി എത്തി.കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുട്ടിൽ ഇരതേടി ഈനാംപേച്ചി ഇറങ്ങിയത്. ഉറുമ്പ്തീനി, അളുങ്ക് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈനാംപേച്ചിയുടെ പ്രധാന ഭക്ഷണം ഉറുമ്പുകളും ചിതലുകളുമാണ്. ചാലിശ്ശേരിയിൽ ആദ്യമായാണ് ഇവയെ കാണപ്പെടുന്നത്. ആളുകളുടെ കണ്ണിൽപ്പെട്ടതോടെ ഇനാംപേച്ചി തൊട്ടപ്പുറത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് കടന്നു. ഇതിനിടെ നാട്ടുകാർ വനം വകുപ്പിന്നെ വിവരമറിയിച്ചുവെങ്കിലും ഇവർ എത്തുന്നതിന് മുൻപ് തന്നെ പറമ്പിൽ മണ്ണ് തുരന്ന് മാളം ഉണ്ടാക്കി ഗേറ്റിന് മറുപുറത്തേക്ക് കടന്ന് ഇനാംപേച്ചി രക്ഷപ്പെട്ടു.
പ്രദേശത്തെ കാടുകളിൽ നിന്നും ഇരതേടിയെത്തിയതാവാം ഈ ജീവിയെന്നാണ് അനുമാനം. രാത്രി മാത്രം പുറത്തിറങ്ങാറുള്ള ഈനാംപേച്ചിയെ ആദ്യമായി കണ്ടതിൻ്റെ കൗതുകത്തിലും ആവേശത്തിലുമാണ് നാട്ടുകാർ. ഇന്ന് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗങ്ങളിൽ പ്രധാനിയാണ് ഈനാംപേച്ചികൾ.