2015 മെയ് 23നാണ് അപകടമുണ്ടായത്. കൊല്ലം രാമന്‍കുളങ്ങര കല്ലൂര്‍കാവ് ക്ഷേത്രത്തിന് സമീപം നില്‍ക്കുകയായിരുന്ന ജമിനിദാസിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

കൊല്ലം: വാഹനാപകടത്തില്‍ കാല്‍ തകര്‍ന്നയാള്‍ക്ക് 5.67 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കൊല്ലം മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണലാണ് ഇന്‍ഷൂറന്‍സ് കന്പനിക്കെതിരെ വിധി നല്‍കിയത്. ശസ്താംകോട്ട ജമിനി ഹൈറ്റ്സ് ഉടമ ശാസ്താംകോട്ട മനക്കരമുറിയില്‍ ജമിനി ദാസിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 5,76,52,564 രൂപ ഈടാക്കുന്നതുവരെ വർഷം എട്ടുശതമാനം പലിശയും കോടതിച്ചെലവും നൽകണമെന്നും ഉത്തരവിൽ ട്രിബ്യൂണല്‍ ജഡ്ജി എം സുലേഖ പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.

2015 മെയ് 23നാണ് അപകടമുണ്ടായത്. കൊല്ലം രാമന്‍കുളങ്ങര കല്ലൂര്‍കാവ് ക്ഷേത്രത്തിന് സമീപം നില്‍ക്കുകയായിരുന്ന ജമിനിദാസിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ഗുരുതരമായി പരിക്ക് പറ്റി. വലതുകാലിന് വന്ന ഗുരുതരമായ പ്രശ്നം പിന്നിട് പരിഹരിക്കാന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ ഇദ്ദേഹം നടത്തിയിരുന്ന ബിസിനസ് തുടരാന്‍ സാധിച്ചില്ല.

ഇതെല്ലാം പരിഗണിച്ച് അന്നത്തെ വരുമാനം, പിന്നീട് ഉണ്ടായേക്കാവുന്ന വരുമാനം, പ്രായം, വൈകല്യം എന്നിവ കണക്കിലെടുത്താണ് നഷ്ടപരിഹാരം വിധിച്ചത് എന്നാണ് ഉത്തരവ് പറയുന്നത്.