നിയന്ത്രണം വിട്ടെത്തിയ ജീപ്പ് കാറിലും സ്കൂട്ടറിലും ഇടിച്ചു, കടമുറിക്കുള്ളിലേക്കും ഇടിച്ചു കയറി, 4 പേർക്ക് പരിക്ക്

പത്തനംതിട്ട: പന്തളം കുരമ്പാലയിൽ നിയന്ത്രണം വിട്ടു വന്ന ജീപ്പ് കാറിലും രണ്ട് സ്കൂട്ടറിലും ഇടിച്ചു അപകടം. നാലുപേർക്ക് പരിക്കേറ്റു. ഒരു സ്കൂട്ടർ യാത്രക്കാരന്റെ നില ഗുരുതരമാണ്. ഇയാളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒമ്പതരയ്ക്ക് പാറമുക്ക് ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ജീപ്പ് അമിതവേഗത്തിൽ ആയിരുന്നു. വാഹനങ്ങളിൽ ഇടിച്ച ശേഷം ജീപ്പ് തൊട്ടടുത്തുള്ള കടമുറിക്കുള്ളിലേക്കും ഇടിച്ചു കയറി.

Read more: 'ലോകത്ത് എവിടെ സ്ഫോടനം നടന്നാലും അതിനൊരു മലയാളി ബന്ധമുണ്ട്, കേരളം തീവ്രവാദികളുടെ ഹബ്ബായി'; കെപി ശശികല

അതേസമയം, കരുമലയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാരപ്പറമ്പ് നാരോത്ത് ലൈനില്‍ ഉദയന്‍, വൃന്ദ ദമ്പതികളുടെ മകള്‍ അതുല്യ (18) ആണ് മരിച്ചത്. ഏപ്രില്‍ 28 നായിരുന്നു അപകടം. കൂടെ സഞ്ചരിച്ച വേങ്ങേരി കല്ലൂട്ടി താഴത്ത് അഭിലാഷിന്‍റെ മകന്‍ അഭിഷേക് (21) അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ബാലുശേരി ഭാഗത്തു നിന്നും താമരശേരി ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയില്‍ എതിരെ നിന്നു വന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.

YouTube video player