അതിക്രമിച്ച് കയറി മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ഇടയില്‍ കയറിക്കിടക്കുകയായിരുന്നു.

പാലക്കാട് : ചാലിശ്ശേരിയിൽ ജ്വല്ലറി ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശിയായ നിസാറിനെയാണ് (35) ചാലിശ്ശേരി പൊലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ചാലിശ്ശേരിയിലെ ഇയാളുടെ അയൽവാസിയുടെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെ അതിക്രമിച്ച് കയറി മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ഇടയില്‍ കയറിക്കിടക്കുകയായിരുന്നു. കുട്ടികള്‍ ബഹളം വച്ചതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സമയം കുട്ടികളുടെ രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. 

ഇന്‍സ്റ്റഗ്രാം പരിചയം, ആത്മഹത്യാ നാടകം; പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, യുവാവിന് 40 വർഷം തടവ്

asianet news live