തലസ്ഥാനനഗരിക്ക് പത്ത് നാള്‍ പൂക്കളമൊരുക്കിയ വസന്തോത്സവം കാണാന്‍ നിരവധി പേരാണ് കനകക്കുന്നിലെത്തിയത്.
തിരുവനന്തപുരം: പൂക്കളുടെ മഹാമേള ഇന്നവസാനിക്കും. തലസ്ഥാനനഗരിക്ക് പത്ത് നാള്‍ പൂക്കളമൊരുക്കിയ വസന്തോത്സവം കാണാന്‍ നിരവധി പേരാണ് കനകക്കുന്നിലെത്തിയത്. മേളയുടെ വരുമാനത്തിന്‍റെ പത്ത് ശതമാനം പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.

പൂത്തുലഞ്ഞ കനകക്കുന്ന് കാണാന്‍ പതിനായിരങ്ങളാണ് ദിനം പ്രതി എത്തിയിരുന്നത്. പ്രവേശനകവാടത്തില്‍ തുടങ്ങി സൂര്യകാന്തിവരെയാണ് പൂക്കളും ചെടികളും ആസ്വാദകരെ കാത്തിരിക്കുന്നത്. ഓര്‍ക്കിഡും സിംപീഡിയവും തുടങ്ങി സ്വദേശിയും വിദേശിയുമായ പുഷ്പങ്ങളുടെ കൂടാരമാണ് വസന്തേത്സവത്തില്‍ ഒരുങ്ങിയത്. പൂക്കളുടെ കുപ്പായമണിഞ്ഞ് റാപ്പിലെത്തിയ പുഷ്പറാണിമാരും രാജാവും കൗതുകമായി.

രുചിയൂറുന്ന വിഭവങ്ങളുമായി ഭക്ഷ്യമേളയും ശ്രദ്ധേയമായി. സർക്കാർ സ്റ്റാളുകൾക്കു പുറമേ വ്യാപാര സംബന്ധമായ സ്റ്റാളുകളിലും സർഗാലയയുടെ ക്രാഫ്റ്റ് വില്ലേജിന്‍റെ പ്രത്യേക സ്റ്റാളിലും വന്‍ തിരക്കാണ്.


http://ഇരപിടിയന്‍ ചെടി മുതല്‍ കാക്കപ്പൂ വരെ; മനം നിറച്ച് വസന്തോത്സവം 2019
