ചേനോളി കണ്ണമ്പത്ത്പാറ താമസിക്കുന്ന കല്‍പത്തൂര്‍ നടുവിലിടത്തില്‍ വിഷ്ണുവര്‍ധന്‍ (24) ആണ് പിടിയിലായത്

കോഴിക്കോട്: കഞ്ചാവുമായി യാത്ര ചെയ്യുകയായിരുന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചേനോളി കണ്ണമ്പത്ത്പാറ താമസിക്കുന്ന കല്‍പത്തൂര്‍ നടുവിലിടത്തില്‍ വിഷ്ണുവര്‍ധന്‍ (24) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ പേരാമ്പ്ര ടൗണില്‍ വെച്ചാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദ്ധനന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സി പി ഷാജി, സി ഇ ഒമാരായ അനൂപ് കുമാര്‍, എം പി ഷബീര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്.

സേലത്ത് പഠിക്കുന്ന ആലപ്പുഴയിലെ നഴ്സിംഗ് വിദ്യാ‍ർഥി, നാട്ടിലെത്തുക ബംഗളുരു വഴി; കച്ചവടം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം