ബിഗ് ബോസ് ഷോയിൽ നിന്നുള്ള ചിത്രമെടുത്ത് ചോദ്യവും ഉത്തരവും ശൈലിയിലാണ് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

ഹസാർഡ് ലൈറ്റ് സംബന്ധിച്ചുള്ള തെറ്റായ ധാരണകളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. ബിഗ് ബോസ് ഷോയിൽ നിന്നുള്ള ചിത്രമെടുത്ത് ചോദ്യവും ഉത്തരവും ശൈലിയിലാണ് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. നാലുംകൂടിയ കവലയിൽ നേരേ പോകാനുള്ള സിഗ്നലല്ല ഹസാർഡ് ലൈറ്റെന്നും തെറ്റിദ്ധാരണകൾ തിരുത്തണമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കേരള പൊലീസ് ആവശ്യപ്പെടുന്നത്.

'ബിപോർജോയും' കാലവർഷവും, ന്യുന മർദ്ദം ശക്തി പ്രാപിച്ചു; കേരളത്തിൽ മഴ കനത്തേക്കും, ഇന്ന് വിവിധ ജില്ലകളിൽ ജാഗ്രത

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

നാലുംകൂടിയ കവലയിൽ നേരേ പോകാനുള്ള സിഗ്നലല്ല ഹസാർഡ് ലൈറ്റ്:
തെറ്റിദ്ധാരണകൾ തിരുത്താം...
യാത്രയ്ക്കിടെ 'റോഡിൽ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം' പുറകെ വരുന്ന വാഹനങ്ങൾക്ക് സൂചന നല്കുന്നതിലേയ്ക്കാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈൻ മാറ്റം, തിരിവുകൾ തുടങ്ങിയ മറ്റ് അവസരങ്ങളിൽ ഈ സിഗ്നൽ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കും. പല റോഡുകൾ ചേരുന്ന ജംഗ്‌ഷനുകളിൽ നേരെ പോകുന്നതിലേക്കായി ഹസാർഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കരുത് എന്ന് സാരം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

YouTube video player

കേരള പൊലീസിൻ്റെ മറ്റൊരു അറിയിപ്പ്

നിങ്ങളുടെ അശ്രദ്ധ മറ്റുള്ളവരുടെ ജീവനെടുക്കും...

വാഹനം നിർത്തി ഡോര്‍ തുറക്കുമ്പോള്‍ നിങ്ങള്‍ പിന്നോട്ട് നോക്കാറുണ്ടോ?

മിക്കപ്പോഴും പലരും അത് മറന്നു പോകുകയാണ് പതിവ്. ഇത്തരം അശ്രദ്ധ അപകടങ്ങള്‍ വിളിച്ച് വരുത്തുന്നതാണ്. അതിനാല്‍ വാഹനം പാതയോരത്തു നിര്‍ത്തിയാല്‍ റോഡിലേക്കുള്ള ഡോര്‍ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കില്‍ ഇടതു കൈ ഉപയോഗിച്ച് ഡോര്‍ പതിയെ തുറക്കുക. അപ്പോള്‍ പൂര്‍ണമായും ഡോര്‍ റോഡിലേക്ക് തുറക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകര്‍ത്തെറിയുന്നത് ഒരു ജീവനാകും.