ഈ മാസം പതിനേഴാം തിയതി മുതൽ കാണാതായ യുവതിയും യുവാവുമാണ് വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ ജീവനൊടുക്കാനായി കൈയ്യിൽ വിഷക്കുപ്പിയുമായി എത്തിയത്
തൃശൂർ: കൈയ്യിൽ വിഷക്കുപ്പിയുമായി ആത്മഹത്യ ചെയ്യാൻ നിൽക്കുകയായിരുന്ന യുവതിക്കും യുവാവിനും രക്ഷയായി വടക്കഞ്ചേരി പൊലീസ്. ഈ മാസം പതിനേഴാം തിയതി മുതൽ കാണാതായ യുവതിയും യുവാവുമാണ് വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ ജീവനൊടുക്കാനായി കൈയ്യിൽ വിഷക്കുപ്പിയുമായി എത്തിയത്. സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതോടെ വടക്കഞ്ചേരി പൊലീസ് പാഞ്ഞെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. യുവതിയേയും യുവാവിനേയും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ച് ഉടൻ തന്നെ വൈദ്യസഹായം നൽകി അന്തിക്കാട് പൊലീസിന് കൈമാറുകയും ചെയ്തു.
വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബെന്നി കെ പി, എസ് ഐ ജീഷ്മോൻ വർഗീസ്, എസ് ഐ പാട്രിക്, സി പി ഒ ദിനൂപ്, സി പി ഒ അഫ്സൽ, സി പി ഒ അബ്ദുൾ ഷെരീഫ്, സി പി ഒ ബാബു, സി പി ഒ പ്രസാദ്, എന്നിവർ ചേർന്നാണ് പെട്ടെന്ന് യുവതിയേയും യുവാവിനേയും കണ്ടെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ശേഷം ഇവരെ വൈദ്യസഹായം നൽകി അന്തിക്കാട് പൊലീസിന് കൈമാറിയെന്നാണ് വടക്കഞ്ചേരി പൊലീസ് അറിയിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
