Asianet News MalayalamAsianet News Malayalam

2 ദിവസം അതിശക്തമഴ, കാലാവസ്ഥ മുന്നറിയിപ്പിന് പിന്നാലെ മലപ്പുറം കളക്ടറുടെ അറിയിപ്പ്; തിങ്കൾ വരെ ജാഗ്രത വേണം

ജില്ലയിൽ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്

Kerala rain latest news orange alert in Malappuram Collector new order orange alert details asd
Author
First Published Nov 4, 2023, 7:12 PM IST | Last Updated Nov 4, 2023, 7:12 PM IST

മലപ്പുറം: മലപ്പുറം ജില്ലയിൽ അതിശക്തമഴ തുടരുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന് പിന്നാലെ ജാഗ്രത നിർദ്ദേശവുമായി മലപ്പുറം കളക്ടർ. ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും തിങ്കളാഴ്ച യെല്ലോ അലർട്ട് ഉള്ളതിനാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കളക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. ജില്ലയിൽ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഓറഞ്ച് അലര്‍ട്ട് മാറി 24 മണിക്കൂറിന് ശേഷമേ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളു എന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. മലയോര മേഖലയിൽ കൂടെയുള്ള രാത്രി യാത്ര ഒഴിവാക്കാണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

ദിവസങ്ങളോളം ഒളിവിൽ, പക്ഷേ രക്ഷയില്ല! മാളിൽ യുവതിയെ കയറിപ്പിടിച്ച ആളെ കിട്ടി, അധ്യാപകൻ; വിവരങ്ങൾ പുറത്ത്

കളക്ടറുടെ കുറിപ്പ്

ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് ജാഗ്രത പാലിക്കണം
മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 4, 5 - ശനി, ഞായര്‍) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ് രണ്ടു ദിവസത്തേക്ക് പ്രവചിച്ചിരിക്കുന്നത്. 6 ന് തിങ്കളാഴ്ച മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാതല ഐ.ആര്‍.എസിന്റെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എല്ലാ താലൂക്കുകളിലും തദ്ദേശ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.
രണ്ടു ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് മാറി 24 മണിക്കൂറിനു ശേഷമേ പ്രവര്‍ത്തനം പുനരാരംഭീക്കാന്‍ പാടുള്ളൂ.
പൊലീസ്, ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂമുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അടിയന്ത സാഹചര്യങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ടൂറിസം കേന്ദ്രങ്ങളില്‍ ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
മലയോര മേഖലകളില്‍ രാത്രിയാത്ര പരമാവധി ഒഴിവാക്കണം. വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. ഞായറാഴ്ച അവധി ദിവസം കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് ശ്രദ്ധിക്കണം. ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടുള്ളതല്ല.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. 
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ ജനങ്ങള്‍ അതിനോട് സഹകരിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios