കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്‌ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്.

ശ്രീകണ്ഠാപുരം: കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു. കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്‌ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണു സംഭവം. കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന ശേഷം ഷർട്ട് കത്തുകയായിരുന്നു. ചായക്കടയിലുണ്ടായിരുന്നവർ ഉടനേ വെള്ളമൊഴിച്ചു തീ അണക്കുകയായിരുന്നു. പിന്നാലെ 68കാരൻ കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടുകയായിരുന്നു. പൊള്ളൽ ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ ഷർട്ട് കത്തി നശിച്ചു. 

ജനുവരി ആദ്യവാരം മലപ്പുറം വണ്ടൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചിരുന്നു. മൊബൈൽ ഷോപ്പിൽ ബാറ്ററി മാറ്റാൻ നൽകിയ മൊബൈൽ ഫോണാണ് കത്തി നശിച്ചത്. ജീവനക്കാരുടെ അവസരോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈലാണ് പൊട്ടിത്തെറിച്ചത്. വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള മൊബൈൽ ഷോപ്പിലായിരുന്നു സംഭവം. 

പാലക്കാട് പൊട്ടിത്തെറിച്ചത് സാംസങ് ഫോൺ; വാങ്ങിയത് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന്, 2 ലക്ഷം നഷ്ടം

ഇതര സംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ എക്സ് 3 മോഡൽ മൊബൈൽ ഫോണാണ് കടയിലെ ജീവനക്കാരൻ വാങ്ങിവെച്ച ഉടൻ തന്നെ കത്തിയത്. ഉടൻ തന്നെ ജീവനക്കാർ തീയ്യണക്കുകയായിരുന്നു. മൊബൈൽ ഫോണിൻ്റെ ബാറ്ററി പൊള്ളച്ച അവസ്ഥയിലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം