തിരുവനന്തപുരം: കേരള നേഴ്സിംഗ് കൗൺസിലിൽ 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലെ ഇടപാടുകൾ സംബന്ധിച്ച് നടന്ന ഓഡിറ്റിൽ  ക്രമക്കേട് കണ്ടെത്തിയെന്ന വാർത്ത സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം എന്ന് കേരള ഗവ. നേഴ്സസ് അസോസിയേഷൻ ആവശ്യപെട്ടു. നടപടി ക്രമങ്ങളിലുള്ള വീഴ്ചയായാണ് മാധ്യമ വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. കേരള നേഴ്സിംഗ് കൗൺസിൽ തകർന്നു കാണാൻ ആഗ്രഹിക്കുന്നവർ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച മാധ്യമ വാർത്തകൾ മറയാക്കി പ്രചാരണം നടത്താൻ ആരംഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ യഥാർത്ഥ വസ്തുത പുറത്തുവരേണ്ടത് അനിവാര്യമാണെന്നും കേരള ഗവ. നേഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ പറഞ്ഞു.