പാമ്പിനെ കണ്ടതോടെ ഭയന്ന് ബേബി നാട്ടുകാരെ വിവരമറിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ എത്തി

പാലക്കാട്: വീടിന് അകത്തുനിന്നും രാജവെമ്പാലയെ പിടികൂടി. കിഴക്കഞ്ചേരി പാലക്കുഴി പിസിഎയിൽ പഴനിലം ബേബിയുടെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ശനിയാഴ്ച പകൽ ഏഴു മണിയോടെയാണ് പാമ്പിനെ കണ്ടത്. ബേബി ഒറ്റയ്ക്കാണ് വീട്ടിൽ താമസം. 

പാമ്പിനെ കണ്ടതോടെ ഭയന്ന് ബേബി നാട്ടുകാരെ വിവരമറിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ എത്തി. വനം വകുപ്പ് വാച്ചർ കരയങ്കാട് മമ്മദാലിയാണ് പാമ്പിനെ പിടികൂടിയത്. 

'ഭയം അരിച്ച് കയറും...'; 12 നീളമുള്ള പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം