ട്രാഫിക് എസി അഷറഫിൻ്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഫ്രാൻ‌സിസിന് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊച്ചി: കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. ട്രാഫിക് എസി അഷറഫിൻ്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഫ്രാൻ‌സിസിന് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനം; ആശുപത്രിയിൽ, 'പരാതിയില്ല, വീട്ടിലേക്ക് പോകണം'

https://www.youtube.com/watch?v=Ko18SgceYX8