ടയര്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ  ലോറി ഡ്രൈവറെ കൊടകര പൊലീസ് പിടികൂടി

തൃശൂര്‍: ടയര്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ലോറി ഡ്രൈവറെ കൊടകര പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സിബി ഭവനില്‍ ബേബിയെ (58) യാണ് കൊടകര സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22ന് പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍നിന്നും ടയര്‍ ലോഡുമായി ഇയാള്‍ ബെംഗളൂരുവിലേ പോയിരുന്നു.

ഈ ലോറിയില്‍ ഉണ്ടായിരുന്ന 125 ടയറുകള്‍ ഇയാള്‍ മറിച്ച് വില്‍ക്കുകയായിരുന്നു. ദിവസങ്ങളായി ഇയാളെ കുറിച്ച് വിവരമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒടുവിൽ അപ്പോളോ ടയേഴ്‌സില്‍നിന്നും ടയര്‍ കയറ്റി അയക്കുന്ന ലോജിസ്റ്റിക്‌സ് കമ്പനി മാനേജര്‍ ഷാജു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോയമ്പത്തൂര്‍ ചാവടി ഭാഗത്ത് നിന്നും ബേബി വിറ്റ 44 ടയറുകളും പൊലീസ് കണ്ടെടുത്തു.

കൊച്ചിയിൽ സ്വകാര്യ ബസിൽ പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം; ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം