ഇന്നലെ അർദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്.
കണ്ണൂർ: കണ്ണൂർ ചാലോട് കുംഭത്ത് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു നാല് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കണ്ണൂർ അലവിൽ സ്വദേശി ഷാൻ സിറാജ്, കാഞ്ഞങ്ങാട് സ്വദേശി റിസ് വാൻ, ഹൈദരാബാദ് സ്വദേശി ഹർഷ്, ഉത്തർപ്രദേശ് സ്വദേശി പരം ഛേത്രി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേ റ്റ തൃശ്ശൂർ സ്വദേശി ആദിത്യ കൃഷ്ണദേവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്നലെ രാത്രി 11.10ഓടെയാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. അപകടത്തിനു പിന്നാലെ കാറിൽ നിന്നും തീയും പുകയും ഉയർന്നതായി നാട്ടുകാർ പറഞ്ഞു. ബംഗളുരുവിൽ ജോലി ചെയ്യുകയായിരുന്ന ഇവർ കണ്ണൂരിൽ കല്യാണത്തിൽ പങ്കെടുക്കാൻ വേണ്ടിയാണു ബംഗളൂരുവിൽ നിന്നും പുറപ്പെട്ടത്.



