കൊല്ലത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേ കല്ലേറ്, പിന്നിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് സിപിഐ
അതിക്രമത്തിൽ പ്രതിഷേധിച്ച് മുഖത്തലയിൽ സിപിഐ നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്ഐയുടെ കൊടിമരങ്ങൾ നശിപ്പിച്ചു.
കൊല്ലം: മുഖത്തലയിൽ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിന് നേരേ കല്ലേറ്.എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നും കൊട്ടിയം എൻഎസ്എസ് കോളേജിലെ യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നെന്നും സിപിഐ ആരോപിച്ചു. അതിക്രമത്തിൽ പ്രതിഷേധിച്ച് മുഖത്തലയിൽ സിപിഐ നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്ഐയുടെ കൊടിമരങ്ങൾ നശിപ്പിച്ചു. ഓഫീസിന് നേരെ ഉണ്ടായ കല്ലേറിൽ രണ്ട് എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ, ജീവനക്കാരൻ അറസ്റ്റിൽ