മോഷ്ടിച്ച അലക്കിയിട്ട ചുവന്ന ചുരിദാറുമിട്ട് പോയത് എടിഎമ്മിലേക്ക്, മെഷീൻ കുത്തി പൊളിച്ചു,പക്ഷേ പണംകിട്ടിയില്ല

പരവൂർ പുക്കുളം ഇസാഫ് ബാങ്കിന്റെ എടിഎം കുത്തി തുറന്നായിരുന്നു മോഷണ ശ്രമം. 

kollam native man went for atm robbery wearing the stolen red churidar arrested from kottarakkara

കൊല്ലം: പരവൂരിൽ സ്ത്രീ വേഷത്തിലെത്തി എടിഎമ്മിൽ മോഷണ ശ്രമം നടത്തിയ പ്രതി പിടിയിൽ. കുറുമണ്ടൽ സ്വദേശി രാഹുലാണ് അറസ്റ്റിലായത്. മോഷണത്തിനായി വരുന്നതിനിടെ സമീപത്തെ വീട്ടിൽ അലക്കിയിട്ടിരുന്ന ചുരിദാറും കൈക്കലാക്കിയാണ് പ്രതി എടിഎമ്മിലേക്ക് എത്തിയത്. പരവൂർ പുക്കുളം ഇസാഫ് ബാങ്കിന്റെ എടിഎം കുത്തി തുറന്നായിരുന്നു മോഷണ ശ്രമം. 

മോഷണത്തിനായി വരവേ സമീപത്തെ വീട്ടിൽ അലക്കി ഇട്ടിരുന്ന ചുരിദാർ കൈക്കലാക്കി ധരിച്ചു. ആളെ തിരിച്ചറിയാതിരിക്കാൻ തുണി ഉപയാഗിച്ച് തല മൂടി. ബാങ്കിന്റെ പിൻവശത്തെത്തി മതിൽ ചാടി കടന്ന്  പ്ലാസ്റ്റിക് കവറുപയോഗിച്ച് രണ്ട് ക്യാമറകൾ മറച്ചു. കയ്യിൽ കരുതിയ ഇരുമ്പ് കമ്പി ഉപയോഗിച്ച്  മെഷീൻ കുത്തി പൊളിച്ചെങ്കിലും പണം എടുക്കാൻ കഴിഞ്ഞില്ല. ആ ദേഷ്യത്തിൽ എടിഎമ്മിലെ വയറിംഗ് അടക്കം നശിപ്പിച്ചാണ് പ്രതി മടങ്ങിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരവൂർ പൊലീസ് അന്വേഷണം തുടങ്ങി.  പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ ഇയാൾ കൊട്ടാരക്കരയിലുള്ളതായി കണ്ടെത്തി. പ്രതി കൊട്ടാരക്കരയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നതായി സ്ഥിരീകരിച്ചു. അവിടെ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. എടിഎം കവർച്ചയുടെ വാർത്തകൾ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതി മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

 

 

Latest Videos
Follow Us:
Download App:
  • android
  • ios