ആദ്യത്തെ മൂന്നു വർഷത്തിന് ശേഷം അധ്യക്ഷ പദവി വിട്ടു നൽകുമെന്ന് ലീഗ് ഉറപ്പ് നൽകിയിരുന്നതായി കോൺഗ്രസ് പറയുന്നു. ലീഗ് വാക്ക് പാലിക്കാത്തത് കൊണ്ടാണ് രാജിയെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി
മലപ്പുറം: കൊണ്ടോട്ടി നഗരസഭയിൽ യുഡിഎഫിൽ പ്രതിസന്ധി. നഗരസഭാ ഉപാധ്യക്ഷ പദവിയും സ്ഥിരം സമിതി അധ്യക്ഷ പദവിയും കോൺഗ്രസ് രാജിവെച്ചു. മുൻധാരണ പ്രകാരം അധ്യക്ഷ പദവി ലീഗ് വിട്ടു നൽകാത്തതിനെ തുടർന്നാണ് നടപടി. വൈസ് ചെയർപേഴ്സൺ സനൂപ് പി, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ അബീന അൻവർ പുതിയറക്കൽ എന്നിവരാണ് രാജിവെച്ചത്.
ആദ്യത്തെ മൂന്നു വർഷത്തിന് ശേഷം അധ്യക്ഷ പദവി വിട്ടു നൽകുമെന്ന് ലീഗ് ഉറപ്പ് നൽകിയിരുന്നതായി കോൺഗ്രസ് പറയുന്നു. ലീഗ് വാക്ക് പാലിക്കാത്തത് കൊണ്ടാണ് രാജിയെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിലെ പ്രധാന രണ്ട് കക്ഷികൾ തമ്മിലുള്ള തര്‍ക്കം മുന്നണിക്ക് ആശങ്കയായിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
