രാജപാത തുറന്നുകൊടുക്കണമെന്നാൈവശ്യപ്പെട്ട് നടത്തിയ ജനകീയ സമരത്തിനിടെ കോതമംഗംലം രൂപതാ മുന്‍ അധ്യക്ഷനെതിരെ വനംവകുപ്പ് കേസെടുത്തതോടെ വിഷയം വീണ്ടും ശക്തമായി.

കൊച്ചി: പഴയ മൂന്നാര്‍ രാജപാതയ്ക്കായുള്ള സമരം ശക്തമാക്കി എറണാകുളത്തിന്‍റെ മലയോര മേഖല. രാജപാത തുറന്നുകൊടുക്കണമെന്നാൈവശ്യപ്പെട്ട് നടത്തിയ ജനകീയ സമരത്തിനിടെ കോതമംഗംലം രൂപതാ മുന്‍ അധ്യക്ഷനെതിരെ വനംവകുപ്പ് കേസെടുത്തതോടെ വിഷയം വീണ്ടും ശക്തമായി. സര്‍ക്കാരും വനംവകുപ്പും ജനങ്ങളെ ദ്രോഹിക്കുകയാണെന്നും കേസ് പിന്‍വലിക്കണമെന്നും കോതമംഗലം ബിഷപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജപാതയ്ക്കായുള്ള പ്രക്ഷോഭം വരുംദിവസങ്ങളില്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ജനകീയ സമിതി.

ഒരിടവേളക്കുശേഷം വീണ്ടും വനമേഖലയിലൂടെയുള്ള പഴയ മൂന്നാര്‍ രാജപാത തുറന്നുകൊടുക്കണമെന്ന ആവശ്യം എറണാകുളത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ ശക്തമാവുകയാണ്. മൂന്നാറിലേക്ക് എളുപ്പമെത്താന്നും ഊരുകളില്‍ വികസനമെത്താനും രാജപാത അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മലയടിവാരത്ത് പ്രക്ഷോഭം തുടങ്ങിയത്. ജനകീയ സമരത്തൊപ്പം നിന്ന കോതംഗലം രൂപത മുന്‍‍ അധ്യക്ഷനെതിരെയുള്‍പ്പെടെ വനംവകുപ്പ് കേസെടുത്തതോടെ പ്രതിഷേധം ശക്തമായി. സര്‍ക്കാരും വനംവകുപ്പും ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് വിമര്‍ശിച്ച് കോതമംഗലം ബിഷപ്പ് തന്നെ രംഗത്തുവന്നു. കേസ് ഉടന്‍ പിന്‍വലിക്കണമെന്ന് മാര്‍ ജോര്‍ജ് മഠത്തില്‍ കണ്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ വ്യക്തമാക്കി.

വന്യമൃഗങ്ങളെക്കാള്‍ ക്രൂരമായ പെരുമാറ്റമാണ് വനംവകുപ്പിന്‍റെതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ തുറന്നടിച്ചു. ആലുവ മൂന്നാര്‍ രാജപാത കയ്യേറിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായണ് ആദ്യം കേസെടുക്കേണ്ടതെന്നും കുഴല്‍നാടന്‍ പറഞ്ഞു. കീരംമ്പാറയും കുട്ടമ്പുഴയും പൂയംകൂട്ടിയും പിണ്ടിമേടും നല്ലതണ്ണിയുമെല്ലാം കടന്ന് ലക്ഷ്മി എസ്റ്റേറ്റ് വഴി മന്നാറിലെത്തുന്ന രാജപാത അറുപത് കിലോ മീറ്ററാണ്. പൂയംകുട്ടിക്കപ്പുറം നിലവില്‍ വനംവകുപ്പ് കെട്ടിയടച്ചിരിക്കുകയാണ്. കൂടുതല്‍ ആളുകളെ അണിനിരത്തി വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് ജനകീയ സമിതിയുടെ നീക്കം.

YouTube video player