ആന്‍സിന്‍റെ സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള ദേഷ്യത്തിലായിരുന്നു സ്റ്റേഷനിലെത്തിയുള്ള പരാക്രമം. ജി.ഡി ഡ്യൂട്ടിയിലും, പാറാവിലുമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പ്രതി കൈ കൊണ്ട് അടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു.

ബത്തേരി: മദ്യപിച്ച് പൊലീസ് സ്‌റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. നവംബ‍ർ ഏഴാം തീയതി രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തിയ ആൻസ് ആന്‍റണി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാളുടെ സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള ദേഷ്യത്തിലായിരുന്നു സ്റ്റേഷനിലെത്തിയുള്ള പരാക്രമം.

ജി.ഡി ഡ്യൂട്ടിയിലും, പാറാവിലുമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പ്രതി കൈ കൊണ്ട് അടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിക്കവേ ആൻസ് പൊലീസ് ഉദ്യോഗസ്ഥരുടെ കോളറില്‍ പിടിക്കുകയും ചെയ്തു. കൂടുതൽ പൊലീസെത്തിയാണ് ഇയാളെ ബലമായി കീഴ്പ്പെടുത്തിയത്. ബത്തേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.