മകൾ എല്ലാ കാര്യങ്ങളും തന്നോട് പറയാറുണ്ടായിരുന്നങ്കിലും പ്രണയബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല.കമ്മൽ പണയം വച്ചാണ് കഴിഞ്ഞദിവസം ദിൻഷയ്ക്ക് ഗൂഗിൾ പേ വഴി പണം അയച്ചു നൽകിയതെന്നും വീട്ടിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ടിരുന്നതായും മാതാവ് പറഞ്ഞു
പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ ആൺസുഹൃത്ത് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ യുവാവ് കത്തി ഉപയോഗിച്ച് ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തടയാൻ എത്തിയ ജീവനക്കാരെ കത്തി വീശി ഭീഷണിപ്പെടുത്തുന്നതും കാണാം. അതേസമയം, മകൾക്ക് യുവാവുമായി പ്രണയബന്ധമുള്ളതായി അറിയില്ലായിരുന്നുവെന്ന് കൊല്ലപ്പെട്ട ദിൻഷയുടെ മാതാവ് ഷീജാ ബീവി പറഞ്ഞു.
മകൾ എല്ലാ കാര്യങ്ങളും തന്നോട് പറയാറുണ്ടായിരുന്നങ്കിലും പ്രണയബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല.കമ്മൽ പണയം വച്ചാണ് കഴിഞ്ഞദിവസം ദിൻഷയ്ക്ക് ഗൂഗിൾ പേ വഴി പണം അയച്ചു നൽകിയതെന്നും വീട്ടിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ടിരുന്നതായും മാതാവ് പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളിയാണ് ഷീജ. ഹൃദ്രാഗ ബാധിതയുമാണ്. ദിൻഷയ്ക്ക് റിസോർട്ടിൽ റിസപ്ഷനിസ്റ്റയി ജോലി ലഭിച്ചതോടെ കുടുംബത്തിലെ പ്രയാസങ്ങൾ മാറുമെന്ന പ്രതീക്ഷയിൽ ആയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം കുളത്തൂപ്പുഴ സ്വദേശി ദിൻഷയെ കോഴഞ്ചേരി കീഴുകര സ്വദേശിയായ ജിത്തു സജി കഴുത്തറത്ത് കൊലപ്പെടുത്തിയത്. പ്രണയബന്ധത്തിൽനിന്നും പെൺകുട്ടി പിന്മാറിയതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. ദിൻഷയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കുളത്തൂപ്പുഴടൗൺ മുസ്ലീം ജമാഅത്തിൽ ഖബറടക്കി. പ്രതി ജിത്തുവിനെ ബുധനാഴ്ച ഉച്ചയോടെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


