Asianet News MalayalamAsianet News Malayalam

ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താൻ പദ്ധതിയുമായി കോഴിക്കോട് ജില്ലാഭരണകൂടം

ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് പദ്ധതിയുമായി കോഴിക്കോട് ജില്ലാഭരണകൂടം. കൊവിഡ് പ്രതിസന്ധി മറികടക്കാൻ കോഴിക്കോട് ജില്ലയിലെ ആശുപത്രികൾ എഫ്എൽടിസികൾ, സിഎഫ്എൽടിസികൾ എന്നിവിടങ്ങളിൽ കൃത്യസമയത്ത് ഓക്‌സിജൻ എത്തിക്കാനാണ് പുതിയ നടപടി. 

Kozhikode District Administration with a plan to ensure oxygen availability
Author
Kerala, First Published Apr 30, 2021, 10:51 PM IST

കോഴിക്കോട്: ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് പദ്ധതിയുമായി കോഴിക്കോട് ജില്ലാഭരണകൂടം. കൊവിഡ് പ്രതിസന്ധി മറികടക്കാൻ കോഴിക്കോട് ജില്ലയിലെ ആശുപത്രികൾ എഫ്എൽടിസികൾ, സിഎഫ്എൽടിസികൾ എന്നിവിടങ്ങളിൽ കൃത്യസമയത്ത് ഓക്‌സിജൻ എത്തിക്കാനാണ് പുതിയ നടപടി. 

വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പരമാവധി ഓക്‌സിജൻ സിലിണ്ടറുകൾ ശേഖരിച്ച് കേരളാ മെഡിക്കൽ കോർപ്പറേഷൻ ഗോഡൗണിൽ എത്തിക്കാൻ  വില്ലേജ് ഓഫീസർമാർക്ക് ജില്ലാ കലക്ടർ സാംബശിവറാവു നിർദ്ദേശം നൽകി. 

ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസർമാരും തഹസിൽദാർമാരുടെ നേതൃത്വത്തിൽ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഓക്‌സിജൻ സിലിണ്ടറുകൾ ശേഖരിക്കും. പദ്ധതി ഏകോപനത്തിനായി എഡിഎം എൻ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ചു.

Follow Us:
Download App:
  • android
  • ios