ചൊവ്വാഴ്ചയാണ് ഡോക്ടർ ഫാബിത്ത് മൊയ്തീനെ പ്രതി പി ടി ഉഷ റോഡിൽ വച്ച് കാറിൽ നിന്നിറക്കി മർദിച്ചത്.

കോഴിക്കോട് : നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്ത ഡോക്ടറെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ. പേരാമ്പ്ര സ്വദേശി ജിദാത്താണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് ഡോക്ടർ ഫാബിത്ത് മൊയ്തീനെ പ്രതി പി ടി ഉഷ റോഡിൽ വച്ച് കാറിൽ നിന്നിറക്കി മർദിച്ചത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ജിദാത്ത് പിടിയിലായത്. പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്. ജിദാത്തിനെ റിമാൻഡ് ചെയ്തു. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Kerala News