പിതാവ് വില്‍സണ്‍ മരിച്ചിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് ആനന്ദിന്റെയും മരണം.

കോഴിക്കോട്: കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്.

കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയില്‍ പെട്ടാണ് അപകടം. 
നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് വില്‍സണ്‍ മരിച്ചിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് ആനന്ദിന്റെയും മരണം. മേഴ്‌സി മാതാവും ബെന്‍സണ്‍, ബിന്‍സി എന്നിവര്‍ സഹോദരങ്ങളുമാണ്. 


ദളിതർക്ക് പ്രവേശനം നിഷേധിച്ചു; വില്ലുപുരത്ത് ക്ഷേത്രം പൂട്ടി സീൽ ചെയ്ത് റെവന്യൂ വകുപ്പ്

YouTube video player