കോഴിക്കോട് വടകര പുതിയ ബസ് സ്റ്റാന്‍ഡിൽ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. അടക്കാതെരു താമരന്‍റെവിട പുഷ്പവല്ലിയാണ് (65) മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം

കോഴിക്കോട്: കോഴിക്കോട് വടകര പുതിയ ബസ് സ്റ്റാന്‍ഡിൽ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. അടക്കാതെരു താമരന്‍റെവിട പുഷ്പവല്ലിയാണ് (65) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വല്ലിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ഓട്ടോയിറങ്ങി ബസ് സ്റ്റാന്‍ഡ് മുറിച്ച് കടന്ന് പോകുമ്പോഴാണ് ബസ്സിടിച്ചത്. മകൾക്കും പേരക്കുട്ടിക്കും ഒപ്പം കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം വടകര - പയ്യോളി റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ രാം എന്ന ബസാണ്ണ് അപകടം ഉണ്ടാക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയാണ് മരിച്ച പുഷ്പവല്ലി. വടകര മുനിസിപ്പാലിറ്റിയിലെ മുൻ കൗണ്‍സിലറുമാണ്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player