കൊല്ലം പുത്തൂരിൽ ജോലിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം. പന്മന സ്വദേശി അൽത്താഫ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. വീട്ടിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിന് എത്തിയപ്പോഴാണ് ഷോക്കേറ്റത്.
കൊല്ലം: ജോലിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം. പന്മന ചോലത്തറയിൽ പീടികയിൽ അൽത്താഫ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം.
പുത്തൂർ ആറ്റുവാശ്ശേരിയിലെ ഒരു വീട്ടിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിനായാണ് അൽതാഫ് എത്തിയത്. സമീപത്തെ പോസ്റ്റിൽ കയറി സർവീസ് വയർ പുനസ്ഥാപിക്കുമ്പോൾ ആണ് ഷോക്കേറ്റത്. പുത്തൂർ പൊലീസും കൊട്ടാരക്കരയിൽനിന്ന് ഫയർ ആൻ്റ് റെസ്ക്യു ടീമും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്യ: ഷീജ, മകൻ: മുഹമ്മദ് അൻസിൽ മകൾ: നസ്റിയ.


