കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; ബസിൻ്റെ ആക്സിൽ ഒടിഞ്ഞതെന്ന് പ്രാഥമിക നിഗമനം
കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാർ ഉണ്ടായിരുന്നു.
കൊല്ലം: കൊല്ലം മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരെ
സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിൻ്റെ ആക്സിൽ ഒടിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം