അപകടത്തില്‍ പിക്ക്അപ്പ് ജീപ്പിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് പുറത്തെടുത്തത്.

മലപ്പുറം:മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തിൽ അ‍ഞ്ചുപേര്‍ക്ക് പരിക്കേറ്റു. പിക്ക്അപ്പ് വാൻ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്.തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസും എതിർ ദിശയിൽ വന്ന പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പിക്ക്അപ്പ് ജീപ്പിനുള്ളിൽ ഡ്രൈവര്‍ കുടുങ്ങി. പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് ഇയാളെ പുറത്തെടുത്തത്.

അപകടം നടന്ന ഉടനെ വാൻ ഡ്രൈവറെ പുറത്തെടുക്കാനായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ പിക്ക്അപ്പ് വാൻ ഡ്രൈവര്‍ രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴോടെയാണ് മരണം. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.

കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ണായക ഹര്‍ജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews