ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്ക് ബസ് ചെളിവെള്ളം തെറിപ്പിച്ചു എന്നും ബസ് മുട്ടിയെന്നും ആരോപിച്ചായിരുന്നു സംഘർഷം

അരൂർ: നടുറോഡിൽ ബസ് നിർത്തിയിട്ട് കെ എസ് ആർ ടി സി ജീവനക്കാർ. ആലപ്പുഴ അരൂരിൽ ഇന്നലെ രാവിലെയാണ് സംഭവം. ബൈക്ക് യാത്രക്കാരനുമായുള്ള തർക്കത്തിടെ യാത്രക്കാർ ഉള്ള ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും പോകുകയായിരുന്നു. ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്ക് ബസ് ചെളിവെള്ളം തെറിപ്പിച്ചു എന്നും ബസ് മുട്ടിയെന്നും ആരോപിച്ചായിരുന്നു സംഘർഷം. ബൈക്ക് യാത്രക്കാരൻ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് ബസ് നിർത്തിയിട്ട് കെ എസ് ആർ ടി സി ജീവനക്കാർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഗതാഗത തിരക്ക് ഉള്ള റോഡിൽ കെ എസ് ആർ ടി സി ബസ് നടുറോഡിൽ നിർത്തിയിട്ടത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി.

Add Asianetnews as a Preferred SourcegooglePreferred

വീഡിയോ കാണാം

View post on Instagram