കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെസ്ആർടിസിബസ് മംഗലാപുരത്തു നിന്നും തിരുനെൽവേലിക്ക് ടാറും കയറ്റി പോയ ലോറിയിൽ ഇടിക്കുകയായിരുന്നു.
ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ ടാങ്കർ ലോറിയുടെ പിന്നിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെസ്ആർടിസിബസ് മംഗലാപുരത്തു നിന്നും തിരുനെൽവേലിക്ക് ടാറും കയറ്റി പോയ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക് സാരമായ പരിക്കേറ്റിട്ടുണ്ട്. 15 പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ലത, മകൾ ജാനകി, തിരുവനന്തപുരം സ്വദേശി സാജൻ എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുന്നംകുളം സ്വദേശി സാറ, കല്ലമ്പലം സ്വദേശി കാർത്തികേയൻ ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ബാലരാമപുരം സ്വദേശി രാജൻ, തിരുവനന്തപുരം സ്വദേശികളായ സന്തോഷ് , വിജയൻ എന്നിവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More : അർധരാത്രി വീട്ടിലെത്തി, ഉറക്കത്തിൽ നിന്ന് വിളിച്ച് കൊണ്ടുപോയി ഗൃഹനാഥനെ റോഡിലിട്ട് വെട്ടി, സംഭവം മലപ്പുറത്ത്
