തിരുവനന്തപുരത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ച കേസിൽ രണ്ട് 19-കാരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തല, തമ്പാനൂർ സ്റ്റേഷൻ പരിധികളിലാണ് ഇവർ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തല, തമ്പാനൂർ സ്റ്റേഷൻ പരിധികളിലാണ് പ്രതികൾ പിടിയിലായത്. പന്തളം കടക്കാട്, കുംബാര വീട്ടിൽ മുഹമ്മദ് അനസ് (19) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. നാലാഞ്ചിറ സ്വദേശിയുടെ ഏകദേശം രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന കെടിഎം ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ജൂൺ ഒന്നിന് പാണൻവിള ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വാഹനമാണ് പ്രതി കവർന്നത്.
കൂടാതെ, തമ്പാനൂരിൽ നിന്നും വാഹനം മോഷ്ടിച്ച കേസിൽ പൂവച്ചൽ, ആലുമുക്ക്, തടത്തരികത്തു വീട്ടിൽ അനന്ദു (19)വിനെ തമ്പാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് മൂന്നിന്തമ്പാനൂർ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാട്ടായിക്കോണം സ്വദേശിയുടെ വാഹനം മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. രണ്ട് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റിലായ ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.