കുണ്ടറ എസ് ഐ കിരൺ യുവതിയെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
കൊല്ലം : കുണ്ടറയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ യുവതിക്ക് പൊലീസ് മർദ്ദനമേറ്റെന്ന പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശം. കുണ്ടറ എസ് ഐ കിരൺ യുവതിയെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷണം നടത്തും. റൂറൽ എസ് പി ടി.കെ വിഷ്‌ണു പ്രദീപാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. പരിക്കേറ്റ യുവതി ചികിത്സയിലാണ്. തറയിലിട്ട് തന്നെ അടിച്ചുവെന്നും, പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചുവെന്നുമാണ് യുവതി പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക


