നെടുമങ്ങാട്ടെ സ്വകാര്യ സൂപ്പർ മാർക്കറ്റിൽ നിന്ന് 50,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഹെഡ് ക്യാഷ്യറായ പൊൻഷീല എന്ന യുവതി അറസ്റ്റിലായി. തുണിത്തരങ്ങളും കോസ്മെറ്റിക്സ് സാധനങ്ങളുമാണ് ഇവർ മോഷ്ടിച്ചത്.
തിരുവനന്തപുരം: നെടുമങ്ങാടുള്ള സ്വകാര്യ സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ മോഷണംപോയ കേസിൽ ഹെഡ് ക്യാഷ്യർ അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി വില്ലേജിൽ തെങ്കാശി മാവട്ടം പാവൂർ ചിത്രം വീട്ടിൽ ശാന്തിയുടെ മകൾ പൊൻഷീല (21) ആണ് പിടിയിലായത്. സൂപ്പർ മാർക്കറ്റിൽ നിന്നും തുണിത്തരങ്ങളും കോസ്മെറ്റിക്സ് ഐറ്റങ്ങളും ഉൾപ്പെടെ 50,000 രൂപവില വരുന്ന സാധനങ്ങൾ ജൂലൈ മാസം മുതൽ ഒക്ടോബർ മാസം വരെയുള്ള കാലയളവിൽ കാണാതായിരുന്നു.
പരിശോധനയിൽ പൊൻ ഷീല മോഷ്ടിച്ചെടുത്ത് താമസിച്ചു വന്നിരുന്ന കുറക്കോട് ഉള്ള ഹോസ്റ്റലിൽ സൂക്ഷിച്ചുവരികയായിരുന്നെന്ന് കണ്ടെത്തി. ഷോപ്പിലെ സ്റ്റോക്ക് ക്ലിയറൻസ് എടുത്തപ്പോഴാണ് കുറവ് കണ്ടത്. തുടർന്ന് ഹോസ്റ്റലിലെ ജീവനക്കാരുടെ ബാഗ് പരിശോധിച്ചപ്പോൾ ഇവരുടെ ബാഗിൽ നിന്നും നിന്നും സാധനങ്ങൾ കണ്ടെടുക്കുകയുമായിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തോളമായി ഇവർ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


