നവംബര്‍ 20 നാണ് ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം നടന്നത്. ഷെൽഫിൽ നിന്ന് കുപ്പി എടുത്ത ശേഷം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

കൊല്ലം: കൊല്ലം ചാത്തന്നൂരിലെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച് യുവാവ്. ഷെൽഫിൽ നിന്ന് കുപ്പി എടുത്ത ശേഷം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. മോഷ്ടാവിനെ തിരിച്ചറിയാനായിട്ടില്ല. ഔട്ട്ലെറ്റിലെ സിസിടിവിയിൽ പതിഞ്ഞ മോഷണ ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

നവംബര്‍ 20 നാണ് ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം നടന്നത്. കഴിഞ്ഞ ദിവസം സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയില്‍ കുറവ് കണ്ടെത്തിയത്. ഒരു കുപ്പി മദ്യമാണ് മോഷണം പോയത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജീവനക്കാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

Also Read: പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ചയിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ

YouTube video player