അഞ്ചര അടി പൊക്കമുള്ള കഞ്ചാവ് ചെടിയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ നട്ട് നനച്ച് വളര്‍ത്തിയിരുന്നത്. ഇതിന് പുറമെ വന്‍ കഞ്ചാവ് ശേഖരവും പിടിച്ചെടുത്തു.
ആലപ്പുഴ: ചെന്നിത്തലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ പൊലിസ് നടത്തിയ റെയ്ഡിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ. കഞ്ചാവ് ചെടിയും പൊലിസ് പിടിച്ചെടുത്തു. ബീഹാർ സ്വദേശികളായ രാമുകുമാർ (30), സന്ദീപ് കുമാർ (18), തുന്നകുമാർ (34) മുന്നകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്.
ചെന്നിത്തല പഞ്ചായത്ത് എട്ടാം വാർഡിൽ ചേങ്കര ജംഗ്ഷനിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നാണ് ഒന്നേകാൽ കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ താമസിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് നട്ട് പരിപാലിച്ചു വളർത്തിയ നിലയിൽ അഞ്ചര അടി പൊക്കമുള്ള കഞ്ചാവ് ചെടിയും കണ്ടെടുത്തു. മാന്നാർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ പോലീസ് സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും, കഞ്ചാവ് ചെടിയും പിടിച്ചെടുത്തത്.
ഒരു കിലോയിൽ അധികം കഞ്ചാവ് പ്രതികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും പരിശോധനയിൽ കണ്ടെടുത്തു. വില്‍പനക്കായി 90 ചെറിയ കവറുകളിൽ പാക്ക് ചെയ്ത നിലയിലും കൂടാതെ മുഴുവനായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞും സഞ്ചിയിലാക്കിയുമാണ് കഞ്ചാവ് ഒളിപ്പിച്ചു വെച്ചിരുന്നത്. ഓണത്തിനു കച്ചവടം നടത്തുന്നതിനായി കൊണ്ട് വന്ന കഞ്ചാവാണ് പോലിസ് പിടിച്ചെടുത്തത്. ഇവക്ക് അമ്പതിനായിരം രൂപക്ക് മുകളിൽ വില വരും.
മാന്നാർ പോലിസ് ഇൻസ്പെക്ടർ ജോസ് മാത്യു വിനൊപ്പം എസ്.ഐ ബിജുക്കുട്ടൻ, ജി.എസ്.ഐ ശ്രീകുമാർ, സിവിൽ പോലിസ് ഓഫീസർ മാരായ ശ്രീകുമാർ, ഫിർദൗസ്, ജില്ലാ പോലിസ് സ്ക്വാഡ് അംഗങ്ങളായ അനസ്, ഗിരീഷ് ലാൽ എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
പുതുപ്പള്ളിയില്‍ വന്‍ലഹരി വേട്ട; മദ്യം, എംഡിഎംഎ, കഞ്ചാവ്; പിടിച്ചെടുത്തത് 10 ലക്ഷത്തിന്റെ ലഹരി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ഇതുവരെ പൊലീസ്, ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരുടെ നേതൃത്വത്തില്‍ 70.1 ലിറ്റര്‍ മദ്യവും എക്‌സൈസ് വകുപ്പിന്റെ പരിശോധനയില്‍ 1564.53 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയതോടെ ഇതുവരെ 1634.63 ലിറ്റര്‍ മദ്യമാണ് പൊലീസ്, എക്സൈസ്, വിവിധ സ്‌ക്വാഡുകള്‍ എന്നിവ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മദ്യത്തിന്റെ മൂല്യം 5,15,353.50 രൂപയാണ്. വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ 6.77 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 158.68 ഗ്രാം എം.ഡി.എം.എ, ഒന്‍പത് കിലോഗ്രാം പുകയില, 75 പാക്കറ്റ് പുകയില വസ്തുക്കള്‍, 12 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 48 പാക്കറ്റ് ഹാന്‍സ്, 2 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ ഉള്‍പ്പെടെ 4,24,189 രൂപ മൂല്യമുള്ള ലഹരി വസ്തുക്കളും പിടികൂടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read also: റോഡിൽ നിൽക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് സ്വർണ്ണവും മൊബൈൽ ഫോണും കവർന്നു; മൂന്ന് പേര്‍ അറസ്റ്റിൽ
