Asianet News MalayalamAsianet News Malayalam

ദുരൂഹമായി കുറുമ്പാലക്കോട്ട മലയിലെ തുടര്‍ച്ചയായ തീപിടുത്തങ്ങള്‍; ആശങ്കയിലായി ജനം

കോട്ടത്തറ, പനമരം പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് അഗ്നിബാധ ഉണ്ടാകുന്നതെന്നുമാണ് ജനങ്ങള്‍ ആരോപിക്കുന്നത്. കരുതിക്കൂട്ടി ആരെങ്കിലും തീയിടുന്നതാണോ എന്ന കാര്യം അന്വേഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

localites alleges conspiracy in forest fire in Kurumbalakotta wayanad
Author
Kurumbalakkotta Mala, First Published Feb 27, 2022, 12:53 PM IST

കല്‍പ്പറ്റ: പനമരം, കോട്ടത്തറ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട കുറുമ്പാലക്കോട്ട (Kurumbalakotta) മലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടുത്തങ്ങളില്‍ (Forest Fire) ആശങ്കയുമായി ഇവിടുത്തെ കുടുംബങ്ങള്‍. മൂന്നിലധികം തവണയായി മലയിലും അടിവാരത്തുമുള്ള കുറ്റിക്കാടുകള്‍ക്ക് തീ പടര്‍ന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഏക്കറുകണക്കിനു പുല്‍മേടുകളും കൃഷിസ്ഥലങ്ങളും കത്തിനശിച്ചു. മലയടിവാരത്ത് കള്ളാംതോടിനു സമീപം തീപിടിത്തമുണ്ടായി മൂന്ന് ആഴ്ചകള്‍ക്കകം ശേഷമാണ് കഴിഞ്ഞ ദിവസം വീണ്ടും തീപിടിത്തമുണ്ടാകുന്നത്. 

ഈ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അഗ്നിബാധ ദുരൂഹമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കോട്ടത്തറ, പനമരം പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് അഗ്നിബാധ ഉണ്ടാകുന്നതെന്നുമാണ് ജനങ്ങള്‍ ആരോപിക്കുന്നത്. കരുതിക്കൂട്ടി ആരെങ്കിലും തീയിടുന്നതാണോ എന്ന കാര്യം അന്വേഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ അഗ്നിബാധയില്‍ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പുകള്‍ അടക്കമാണ് ഉരുകിപോയത്. 

ദിവസേന നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന കുറുമ്പാലക്കോട്ട മലയുടെ മുകള്‍ ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ കശുമാവിന്‍ തോട്ടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. മലമുകളിലുള്ളവര്‍ വീടുകളിലേക്കു വെള്ളമെത്തിക്കുന്ന പൈപ്പുകളും മറ്റും അഗ്‌നിക്കിരയായതിനാല്‍ ഇവ മാറ്റി സ്ഥാപിച്ചതിന് ശേഷമെ കുടിവെള്ളമടക്കം കൊണ്ടുവരാനാകൂ.  അതേ സമയം അഗ്‌നിരക്ഷാസേനക്കും മറ്റും മലമുകളിലെത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാര്‍ തന്നെ തീ അണക്കേണ്ട ഗതികേടിലാണ്.

ഏറെ കഷ്ടപ്പെട്ടാണ് കഴിഞ്ഞ ദിവസമുണ്ടായ തീയണച്ചത്. പലപ്പോഴും മലയടിവാരത്ത് നിന്നാണു തീപിടിത്തം ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആദിവാസികള്‍ അടക്കം ഒട്ടേറെ കുടുംബങ്ങള്‍ മലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ട്. മലമുകളിലെ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിനായി ഫയര്‍ലൈന്‍ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.


പാചകവാതക ഗോഡൗണിന് സമീപത്തെ കയര്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം
തുമ്പോളി പള്ളിക്ക് പടിഞ്ഞാറുഭാഗത്ത് പാചകവാതക ഗോഡൗണിന് സമീപത്തെ കയര്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ . അഗ്നിരക്ഷ സേനയുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം. ആലപ്പുഴ കളപ്പുര വാര്‍ഡില്‍ ലേഖ നിവാസില്‍ ബിന്ദു സുനിലിന്റെ ഉടമസ്ഥതയിലുള്ള എ ആന്റ് അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 80 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. 

കോഴിക്കോട് കൊളത്തറയില്‍ വന്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.

Follow Us:
Download App:
  • android
  • ios