ഫാന്റം റോക്കിന് സമീപമുള്ള നന്ദന്‍കവലയിലാണ് സംഭവം. സ്‌കൂട്ടറോടിച്ച് പരിസരത്തെത്തിയ യുവതി, ക്വാറിയുടെ മറുഭാഗത്തുള്ള ഉയര്‍ന്ന തിട്ടയിലേക്ക് നടന്നുകയറിയ ശേഷം കുളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

കൽപ്പറ്റ: വയനാട് അമ്പലവയലില്‍ ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടിയ യുവതിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഫാന്റം റോക്കിന് സമീപമുള്ള നന്ദന്‍കവലയിലാണ് സംഭവം. സ്‌കൂട്ടറോടിച്ച് പരിസരത്തെത്തിയ യുവതി, ക്വാറിയുടെ മറുഭാഗത്തുള്ള ഉയര്‍ന്ന തിട്ടയിലേക്ക് നടന്നുകയറിയ ശേഷം കുളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. യുവതി വെള്ളത്തിലേക്ക് ചാടുന്ന ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളായ യുവാക്കള്‍ യുവതിയെ രക്ഷിച്ച് മറുകരയിൽ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് യുവതിയെയും യുവാക്കളെയും സുരക്ഷിതമായി മുകളിലേക്ക് എത്തിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമ്പലവയല്‍ അമ്പുകുത്തി സ്വദേശിയായ യുവതിയാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതി എന്തിനാണ് ക്വാറിയിൽ ചാടിയതെന്ന് വ്യക്തമല്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player