ഇടുക്കി വെള്ളത്തൂവൽ സ്വദേശി തോമസ് മാത്യു ആണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.

ഇടുക്കി: തമിഴ്നാട് തേനി ഉത്തമ പാളയത്ത് ലോറി കടയിലേക്ക് പാഞ്ഞ് കയറി ഉണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കടയിലുണ്ടായ ആളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. കേരളത്തിൽ നിന്ന് തടി കയറ്റി തമിഴ്നാട്ടിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി റോഡ് അരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം