കോഴിക്കോട് മുക്കത്താണ് സംഭവം. മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍, ജയേഷ് മോഹന്‍ രാജ്, റജീഷ് മാത്യു, വേളാങ്കണ്ണ രാജി, ദീലിപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.  

കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിലാണ് സംഭവം. മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍, ജയേഷ് മോഹന്‍ രാജ്, റജീഷ് മാത്യു, വേളാങ്കണ്ണ രാജി, ദീലിപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. യുവാവിന്‍റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇവര്‍ കടത്തി കൊണ്ടുപോവുകയായിരുന്നു. ഇതിന് പകരം മറ്റൊരു യന്ത്രം ഇവർ സ്റ്റേഷൻ പരിസരത്ത് കൊണ്ടുവന്നിടുകയും ചെയ്തു. സുധീഷ് എന്ന യുവാവിന്റെ മരണത്തിന് കാരണമായ മണ്ണുമാന്തിയാണ് കടത്തിക്കൊണ്ടുപോയത്. ഈ മണ്ണുമാന്തി ഇടിച്ചാണ് സുധീഷ് മരിക്കുന്നത്. അനധികൃതമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ മണ്ണുമാന്തിക്കായി പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് അന്വേഷണത്തിലാണ് മണ്ണുമാന്തി കസ്റ്റഡിയിലെടുക്കുന്നത്. സംഭവത്തിൽ പൊലീസിന് വീഴ്ച്ചയുണ്ടായെന്നാണ് വിലയിരുത്തൽ. 

ദില്ലി പൊലീസ്, ഇഡി, ആദായ നികുതി വകുപ്പ്... ന്യൂസ് ക്ലിക്കിനെതിരെ സിബിഐ അന്വേഷണവും

പുതിയ പൊലീസ് സ്റ്റേഷന്റെ കെട്ടിടത്തിന്റെ പണി നടക്കുന്ന ഭാ​ഗത്താണ് ജെസിബി ഉണ്ടായിരുന്നത്. ആ ഭാ​ഗത്ത് നിന്നും മണ്ണുമാന്തിയന്ത്രം കൊണ്ടുപോവുകയായിരുന്നു. പത്തുമിനിറ്റ് കൊണ്ട് മണ്ണുമാന്തി യന്ത്രം കൊണ്ടുപോവുകയും അവിടെ മറ്റൊരു ജെസിബി കൊണ്ടുവന്നിടുകയും ചെയ്യുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ എത്തുമ്പോഴേക്ക് പ്രതികൾ കാറിൽ കയറി രക്ഷപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്. 

പൊലീസ്, എക്സൈസ് കേസുകള്‍; വയനാട്ടില്‍ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

https://www.youtube.com/watch?v=Ko18SgceYX8