Asianet News MalayalamAsianet News Malayalam

പിഞ്ചുകുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങി, എടുക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടു, രക്ഷകരായി ഫയർഫോഴ്സ്

അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധവശാല്‍ കൈവിരല്‍ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് ഒടുവില്‍ രക്ഷകരായത് മലപ്പുറം അഗ്‌നിരക്ഷാ സേന

Malappuram Fire force rescued toddler who accidentally got his finger stuck in the idli pan
Author
First Published Sep 7, 2022, 5:12 PM IST

മലപ്പുറം: അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധവശാല്‍ കൈവിരല്‍ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് ഒടുവില്‍ രക്ഷകരായത് മലപ്പുറം അഗ്‌നിരക്ഷാ സേന. ബുധനാഴ്ച രാവിലെ  പത്തര മണിയോടെയാണ് സംഭവം. 

വള്ളുവമ്പ്രം അത്താണിക്കല്‍ നെച്ചിയില്‍ വീട്ടില്‍ അബ്ബാസലി  വഹീദ ദമ്പതികളുടെ രണ്ട് വയസ്സ് പ്രായമുള്ള ശയാന്‍ മാലിക്കിന്റെ ഇടത് കയ്യിലെ തള്ളവിരലിലാണ് ഇഡ്ഡലി തട്ട് കുടുങ്ങിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കിയ രക്ഷിതാക്കളാണ് ഇഡ്ഡലി തട്ട് കുടുങ്ങിയ വിവരമറിയുന്നത്. 

വീട്ടുകാര്‍ ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അസഹ്യമായ വേദനമൂലം കുട്ടിയുടെ കരച്ചില്‍ കാരണം തട്ട് വേര്‍പെടുത്താൻ ആവാത്തതിനാല്‍ മലപ്പുറം ഫയര്‍ സ്റ്റേഷനിലേക്ക് കുട്ടിയെയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് സേനാംഗങ്ങള്‍ മിനി ഷിയേഴ്‌സ്, ഇലക്ട്രിക് കട്ടര്‍ എന്നിവ ഉപയോഗിച്ച് അല്‍പാല്‍പ്പമായി ഇഡ്ഡലി തട്ട് മുറിച്ചെടുത്തു. 

ഇടയ്ക്കിടെ വേദന കൊണ്ട്  കരയുന്ന കുഞ്ഞിനെ സാന്ത്വനിപ്പിച്ച് പാത്രം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുകയായിരുന്നു.  അര മണിക്കൂറോളം നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലാണ് കുഞ്ഞിന് യാതൊരു പരിക്കുമില്ലാതെ പാത്രം പൂര്‍ണമായും മുറിച്ചു മാറ്റി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. 

അസി. സ്റ്റേഷന്‍ ഓഫീസര്‍ യു. ഇസ്മായില്‍ ഖാന്‍, സേനാംഗങ്ങളായ കെ സിയാദ്, വി. പി.നിഷാദ്, കെ. ഷഫീക്, ടി. ജാബിര്‍, കെ. സി. മുഹമ്മദ് ഫാരിസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read more: 'ജലമേള കഴിഞ്ഞാലും ക്ലീനായിരിക്കണം'; വേമ്പനാട്ട് കായൽ സംരക്ഷണത്തിന് മുന്നിട്ടറങ്ങി ഹെൽത്ത് ഇൻസ്പെക്ടർ

തിരുവോണം മഴ കൊണ്ട് പോകുമോ? 204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വിവിധ  ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളില്‍ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്.

അതിന്റെ സ്വാധീനത്താൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ ഫലമായി  കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യതയുള്ളത്. തിരുവോണ നാളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്ന് മുതൽ സെപ്റ്റംബർ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios