പാടത്തു കൊക്കിനെ പിടിക്കുന്നതിനിടയിൽ സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടിയതാണെന്നാണ് പൊലീസ് അറിയിച്ചു

മലപ്പുറം : മലപ്പുറം ചങ്ങരംകുളം ചെറവല്ലൂരില്‍ എയര്‍ഗണില്‍ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി നമ്പ്രാണത്തല്‍ ഷാഫിയാണ് മരിച്ചത്. പെരുമ്പടപ്പ് ചെറുവല്ലൂര്‍ കടവ് പാടത്തിന് സമീപമുള്ള വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് ഷാഫിക്ക് വെടിയേറ്റത്. സുഹൃത്തിന്‍റെ എയര്‍ഗണില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നെഞ്ചില്‍ വെടിയേറ്റ ഷാഫിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഷാഫിയുടെ മൂന്ന് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടു, സഹോദരങ്ങളുടെ മക്കൾക്ക് ദാരുണാന്ത്യം