Asianet News MalayalamAsianet News Malayalam

കുതിരയുടെ 'മാനസിക ഉല്ലാസത്തിന്' കറങ്ങാനിറങ്ങി; ലോക്ഡൗണില്‍ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് പൊക്കി

കുതിര വീട്ടിൽ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്നും മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് പുറത്തിറങ്ങിയതെന്നുമായിരുന്നു യുവാവിന്‍റെ പ്രതികരണം.

malappuram thiroor triple lockdown case against youth
Author
Tirur, First Published May 23, 2021, 12:44 PM IST

തിരൂർ: ട്രിപ്പിൾ ലോക്ഡൗണിനിടെ കുതിരയുമായി കറങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് കയ്യോടെ പൊക്കി. കഴിഞ്ഞ ദിവസം ഉച്ചക്ക് താനൂരിലാണ് സംഭവം. പോലീസിന്റെ നേതൃത്വത്തിൽ മൂച്ചിക്കലിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് യുവാവ് കുതിരയുമായി എത്തിയത്. 

കുതിരയുടെ  മാനസിക ഉല്ലാസത്തിനായി പുറത്തിറങ്ങിയതാണെന്നായിരുന്നു യുവാവിന്‍റെ വിശദീകരണം. കുതിര വീട്ടിൽ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്നും മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് പുറത്തിറങ്ങിയതെന്നും യുവാവ് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. യുവാവിനെ  വീട്ടിലേക്ക് തിരിച്ചയച്ച പൊലീസ് വീടിന് സമീപത്തു മാത്രം ഉല്ലാസം മതിയെന്ന് ഉപദേശിക്കുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios